കളഞ്ഞുകിട്ടിയ പേഴ്സ് തിരിച്ച് കൊടുക്കുമ്പോൾ യാസിൻ കരുതിയിട്ടുണ്ടാവില്ല തന്നെ തേടിയെത്തുന്നത് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സഹായ ഹസ്തങ്ങൾ ആയിരിക്കുമെന്ന്.
സ്കൂളിലേക്ക് പോകുന്നവഴിയിലായിരുന്നു ഒരു ദരിദ്ര കുടുംബത്തിലെ അംഗമായ യാസിന് അമ്പതിനായിരത്തോളം രൂപ അടങ്ങുന്ന പേഴ്സ് കളഞ്ഞുകിട്ടുന്നത്.ഒട്ടും ചിന്തിക്കാതെ യാസിൻ അത് സ്കൂളിലെ പ്രധാന അദ്ധ്യാപകനെ ഏൽപ്പിച്ചു തുടർന്ന് അദ്ദേഹം അത് പോലീസ് സൂപ്രണ്ടിന് കൈമാറി അത് യഥാർത്ഥ ഉടമസ്ഥന്റെ കൈകളിൽ എത്തി .
എന്നാൽ ഈ സംഭവം യാസിന്റെ ജീവിതത്തിലെ വഴിത്തിരിവാകും എന്ന് ആ ഏഴുവയസുകാരൻ കരുതിയിട്ടുണ്ടാകില്ല .സംഭവം അറിഞ്ഞ തമിഴ് നടൻ രജനികാന്ത് യാസിനെ അഭിനന്ദിച്ചെന്നുമാത്രമല്ല യാസിന്റെ തുടർ വിദ്യാഭ്യാസത്തിന്റെ എല്ലാ ചിലവുകളും ഏറ്റെടുത്തതായും അറിയിച്ചു.പോയസ് ഗാർഡനിലുള്ള തന്റെ വസതിയിൽ വച്ചായിരുന്നു അദ്ദേഹം യാസിനെ അഭിനന്ദിച്ചത്
തന്റെ വസതിയിൽനിന്നും പുറത്തേക്ക് വന്ന രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞു “പണത്തിനായി കൊല്ലുകയും ചതിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന ഈ സമൂഹത്തിൽ അവൻ (യാസിൻ) പറഞ്ഞു ഈ പണം എന്റെതല്ല ഇത് അതിന്റെ ഉടമസ്ഥനെ ഏൽപ്പിക്കു എന്ന് ,അവന്റെ ഈ മനോഭാവം എന്നെ ആകർഷിച്ചു .