തിരുവനന്തപുരം: കാന്റീന് ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ പി.സി.ജോര്‍ജ്ജ് എംഎല്‍എക്കെതിരെ പൊലീസ് കുറ്റപത്രം നല്കി. എംഎല്‍എയെ പ്രതിയാക്കി മ്യൂസിയം പൊലീസാണ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സംഭവം.
ഭക്ഷണം നല്കാന് വൈകിയതിന് പി.സി.ജോര്‍ജ്ജും സഹായി തോമസ് ജോര്‍ജ്ജും ചേര്‍ന്ന് കുടുംബശ്രീ കഫേയിലെ ജീവനക്കാരനായിരുന്ന മനുവിനെ മര്‍ദിച്ചുവെന്നാണ് കേസ്. കാന്റീനില്‍ നിന്ന് മുറിയില്‍ ഭക്ഷണമെത്തിക്കാന്‍ ജോര്‍ജ്ജ് ആവശ്യപ്പെട്ടിരുന്നു. ചോറെത്തിക്കാന്‍ 20 മിനിട്ട് താമസമുണ്ടായി. ചോറും കൊണ്ട് മുറിയില്‍ ചെല്ലുമ്പോള്‍ പി.സി.ജോര്‍ജ്ജ് കാന്റീനില്‍ വിളിച്ച് ചീത്ത പറയുകയായിരുന്നു. തന്നെയും ചീത്ത വിളിച്ചെന്നും മുഖത്ത് അടിച്ചെന്നുമാണ് മനു പറഞ്ഞത്. ഇതിന് ശേഷം പി.സി.ജോര്‍ജ്ജിന്റെ പി.എയും മര്‍ദിച്ചു. കണ്ണിനും ചുണ്ടിലും പരിക്കേറ്റ മനു ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
എന്നാല്‍ ഭക്ഷണമെത്തിക്കാന്‍ 40 മിനിട്ട് വൈകിയെന്നും ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും പി.സി.ജോര്‍ജ്ജ് അന്ന് പറഞ്ഞിരുന്നു.