ഐഫോണുകൾക്ക് വലിയ വിലയാണ്. കുറഞ്ഞ വിലയ്ക്ക് സാധാരണ ഫോണുകളിൽ ഐഫോണിന്റെ അതേ ഫീച്ചറുകൾ ലഭിക്കുമ്പോൾ എന്തിന് കൂടിയ വിലയ്ക്ക് ഐഫോൺ വാങ്ങണം? പൊതുവേ ഐഫോൺ ഉടമകളോട് മറ്റുള്ളവർ ചോദിക്കുന്ന ഒരു ചോദ്യമാണിത്. ഈ ചോദ്യത്തിനൊരുത്തരമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ.
അമേരിക്കയിലെ ഒര്ളാണ്ടോയില് നിന്നും പോസ്റ്റു ചെയ്തിരിക്കുന്ന വീഡിയോയാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. ദമ്പതികൾ ഐഫോണ്‍ 7 പ്ലസുമായി സ്റ്റാര്ഫ്ളൈയറില് റൈഡ് ചെയ്യുകയായിരുന്നു. ഇതിനിടയിൽ അവരുടെ കൈയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. ഫോൺ വീഴുന്നതും വീഡിയോയിൽ കാണാം. കവർ ഇല്ലാതിരുന്നിട്ടും താഴെ കോൺക്രീറ്റ് തറയിലേക്ക് വീണ ഫോണിന് വലിയ പരിക്കേറ്റില്ല. ലോകത്തെ ഏറ്റവും വലിയ സ്വിങ് റൈഡുകളിൽ ഒന്നാണ് ഇത്.
ഏകദേശം 450 അടി ഉയരമാണ് റൈഡിനുള്ളത്. ഇത്രയും താഴ്ചയിലേക്കുള്ള വീഴ്ച മുഴുവന്‍ ഫോണിൽ റെക്കോഡ് ചെയ്തിട്ടുമുണ്ട്. ഇതിന് ശേഷം ഫൈന്റ് മൈ ഐഫോൺ ഉപയോഗിച്ചാണ് ദമ്പതികൾ ഫോൺ കണ്ടെത്തിയത്.