ബ്രസൽസ്: ഗൂഗിളിന് വൻ തുക പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ. ഗൂഗിളിന്റെ വിശ്വാസലംഘനം ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്. 500 കോടി ഡോളറാണ് പിഴ ചുമത്തിയത്. ആൻഡ്രോയിഡ് വഴി സ്വന്തം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ നിർബന്ധിച്ചുവെന്നാണ് ഗൂഗിളിനെതിരായ പ്രധാന ആരോപണം.
അതേസമയം യൂറോപ്യൻ യൂണിയൻ നിലപാടിനെതിരെ അപ്പീൽ പോകുമെന്ന് ഗൂഗിൾ പ്രതികരിച്ചു.
മുൻപ്, ഫെയ്സ്ബുക്, ഇന്റൽ, മൈക്രോസോഫ്റ്റ് എന്നിവയ്ക്കെതിരെയും യൂറോപ്യൻ യൂണിയൻ നേരത്തെ പിഴ ചുമത്തിയിരുന്നു.