ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകളും സന്ദേശങ്ങളും തടയുന്നതിനായി ഫെയ്സ്ബുക്കിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങളുമായി വാട്സ്ആപ്പും. സന്ദേശങ്ങള്‍ കൂട്ടമായി ഫോര്‍വേഡ് ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇന്ത്യയിലാണ് ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി നടപ്പാക്കുന്നത്. നിയന്ത്രണം വരുന്നതോടെ ഒരേ സമയം അഞ്ചിലധികം പേര്‍ക്ക് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കില്ല. ഇന്ന് മുതല്‍ നിയന്ത്രണം നടപ്പാക്കുമെന്ന് വാട്സ്ആപ്പ് ബ്ലോഗിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
മീഡിയ മെസേജിന് സമീപത്തെ ക്യുക് ഫോര്‍വേഡ് ബട്ടണും ഒഴിവാക്കും. വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ വാട്സ്ആപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലുള്ള ഉപഭോക്താക്കളാണ് മറ്റു രാജ്യത്തുള്ളവരെക്കാളും അധികം മെസേജുകളും ചിത്രങ്ങളും വീഡിയോകളും ഫോര്‍വേഡ് ചെയ്യുന്നത്.
വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കും വ്യക്തമാക്കിയിരുന്നു.