തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി നേരിടാനുള്ള കേന്ദ്ര സഹായ വാഗ്ദാനങ്ങളെ പോസിറ്റീവായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കണമെന്ന് കൊല്ലം കലക്ട്രേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
അതേസമയം ദുരന്ത ബാധിത മേഖല സന്ദര്‍ശിക്കുമോ എന്ന ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. മഴക്കെടുതി ബാധിച്ച ജില്ലകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.