ജയ്പൂർ: മുസ്ലിം പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ പട്ടികജാതി യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ തല്ലിക്കൊന്നു. ബാര്‍മര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരന് കേത്രം ഭീമാണ് കൊല്ലപ്പെട്ടത്.
യുവാവിന്റെ സുഹൃത്തുക്കൾ വഴി വിളിച്ചുവരുത്തിയശേഷമാണ് പെൺകുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേർന്ന് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയത്.സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.