തിരുപ്പൂർ: യുട്യൂബ് വീഡിയോയുടെ സഹായത്തോടെ പ്രസവം എടുക്കുന്നതിനിടെ ഉണ്ടായ സങ്കിർണതയെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം.തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സംഭവം നടന്നത്.സ്കൂൾ അദ്ധ്യാപികയും മൂന്നു വയസുകാരിയുടെ അമ്മയുമായ കൃതികയാണ് ദാരുണാന്ത്യത്തിന് ഇരയായത്.
സുഹൃത്തുക്കളുടെ നിർദേശപ്രകാരം പ്രകൃതി ചികിത്സ രീതിയാണ് കൃതികയും ഭർത്താവും പിന്തുടർന്നിരുന്നത്. പ്രസവത്തിനും ആശുപത്രിയിൽ പോകാതെ പ്രകൃതി ചികിത്സാരീതിൽ വീട്ടിൽ വെച്ച് തന്നെ പ്രസവം നടത്താൻ ദമ്പതികൾ തരുമാനിക്കുകയായിരുന്നു.
ആശുപത്രിയിൽ പോകുന്നതിനു പകരം യുട്യൂബിൽ ‘How To’ എന്ന വീഡിയോയുടെ സഹായത്തോടെയാണ് കൃതികയും രണ്ടു സുഹൃത്തുക്കളും പ്രസവമെടുക്കാൻ തീരുമാനിച്ചത്. എന്നാൽ പ്രസവത്തിനിടെയുള്ള രക്തസ്രാവം മൂലം കൃതിക മരണപ്പെടുകയായിരുന്നു .സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ് ചെയ്തു.