തിരുവനന്തപുരം: ഡോക്ടറെ കാണാനാകാതെ നട്ടം തിരിയുകയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തൈറോയിഡ് ഒ പി യിലെത്തുന്ന രോഗികൾ. ഡോക്ടറെ കാണാനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണിവിടെ. ആഴ്ച്ചയിൽ ഒരു ദിവസം മാത്രമുള്ള ഒ പി വർധിപ്പിക്കണമെന്നാണ് രോഗികളുടെ ആവശ്യം.
https://www.youtube.com/watch?v=_1JgO0IZcI0
കുട്ടിയുമായി പുലർച്ചെ ആറുമണിക്ക് എത്തിയവർ. തൈറോയിഡിന് ഡോക്ടറെ കാണാൻ ഒ പി ടിക്കറ്റെടുത്തു. പത്തര മണി കഴിഞ്ഞിട്ടും ഡോക്ടർ എത്തിയിട്ടില്ല. മണിക്കൂറുകളോളം കാത്തിരുന്നാലും ചിലപ്പോൾ ഡോക്ടർ പരിശോധിക്കാതെ മടക്കി അയക്കുമെന്നും രോഗികൾ ആരോപിക്കുന്നു.
ആഴ്ച്ചയിൽ ഒരു ദിവസമാണ് ജനറൽ ആശുപത്രിയിൽ തൈറോയിഡ് ഒ പി പ്രവർത്തിക്കുന്നത്. ഒരു ദിവസം പരിശോധിക്കേണ്ടതിലും അധികം രോഗികളാണ് ഇവിടെയെത്തുന്നത്. ആശുപത്രിയിലെ തൈറോയിഡ് ഒ പി വർധിപ്പിക്കണമെന്നാണ് രോഗികളുടെ പ്രധാന ആവശ്യം. എന്നാൽ 11 മണിക്കാണ് ഒ പി ആരംഭിക്കുന്നതെന്നും രോഗികൾ തിരക്ക് കൂട്ടുന്നതാണ് പ്രധാന കാരണമെന്നുമാണ് ഒ പി യിലെ ജീവനക്കാർ പറയുന്നു.