തൊടുപുഴ: വണ്ണപ്പുറം കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി കഴിച്ചു മൂടിയ സംഭവം മോഷണ ശ്രമമാണെന്ന ആരോപണവുമായി ബന്ധുക്കള്‍. ഇവരുടെ മൃതശരീരത്തിലും വീട്ടിലും ഉണ്ടായിരുന്ന സ്വര്‍ണ്ണം കാണാനില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
അതേസമയം കൊലപാതകത്തിന്റെ വിവിധ സാധ്യതകള്‍ തേടുന്ന പോലീസ് മോഷണശ്രമം എന്ന ആരോപണത്തെയും ഗൗരവമായി തന്നെയാണ് കാണുന്നത്. പൂജ നടത്തി കിട്ടുന്ന തുകയില്‍ ഏറിയ പങ്കും സ്വര്‍ണ്ണം വാങ്ങാന്‍ ചെലവിട്ടിരുന്നതായും, കൃഷ്ണനും ഭാര്യയും ധാരാളം സ്വര്‍ണ്ണം ഉപയോഗിച്ചിരുന്നതായും ബന്ധുക്കളും അയല്‍വാസികളും പറയുന്നു. മൃതദേഹങ്ങള്‍ കുഴിയില്‍ നിന്നും പുറത്തെടുത്തപ്പോള്‍ ആഭരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.
കൊല്ലപ്പെട്ട ആര്‍ഷയുടെ മുറിയിലെ അലമാരയിലാണ് സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്. പോലീസ് നടത്തിയ പരിശോധനയില്‍ അലമാര തുറന്ന നിലയിലായിരുന്നു. ആറു പവന്റെ നാല് സ്വര്‍ണ്ണമാലകള്‍, ചെയിന്‍, പാദസരം, ചെറിയ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന മറ്റ് ആഭരണങ്ങള്‍ എന്നിവയും കാണാനില്ല. ഇതാണ് മോഷണ ശ്രമമാകാം കൊലപാതകത്തിന് കാരണമെന്ന് ബസുക്കള്‍ സംശയിക്കാന്‍ കാരണം.
മോഷണശ്രമമെങ്കില് അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേയ്ക്കും നീണ്ടേക്കും. ഒന്നിലേറെ പേര് ചേര്‍ന്ന് കൃത്യം നടത്തിയെന്ന സൂചനയാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ നല്‍കിയതെന്ന് പോലിസ് പറഞ്ഞു. തൊടുപുഴ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ അഞ്ച് സി.ഐമാരുടെ 50 അംഗം സംഘമാണ് അന്വേഷണം നടത്തുന്നത്.