തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിനിടെ ഗുരുതര സുരക്ഷ വീഴ്ച. സന്ദര്‍ശനത്തിനിടെ പൊലീസിന്റെ വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ന്നു. സ്വകാര്യ സ്ഥാപനത്തിലെ വയര്‍ലസ് സെറ്റിലേക്കാണ് പൊലീസിന്റെ സന്ദേശമെത്തിയത്. സംഭവത്തില്‍ തിരുവനന്തപുരം കരമനയിലെ സ്വകാര്യ സ്ഥാപനത്തില്‍ സിറ്റി പൊലീസിന്റേയും കേന്ദ്ര സുരക്ഷ ഏജന്‍സിയുടേയും നേതൃത്വത്തില്‍ പരിശോധന നടത്തി. ഇവിടെ നിന്നും വയര്‍ലസ് സെറ്റുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവ എവിടെ നിന്നാണ് കൊണ്ടു വന്നതെന്നും എന്തിനാണ് കൊണ്ടുവന്നതെന്നുമുള്ള കാര്യം പരിശോധിക്കുകയാണ്. ഇന്നലെയാണ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി രാഷ്ട്രപതി കേരളത്തിലെത്തിയത്.
https://www.youtube.com/watch?v=CmxnkMmW8E0