Tech

സ്മാർട്ട്ഫോൺ കാരണം പണിപോയ 10 പേർ

ലോകം ഓരോ നിമിഷവും കൂടുതൽ ഡിജിറ്റൽ ആയിക്കൊണ്ടിരിക്കുകയാണ്. എന്ത് കാര്യവും വിരൽ തുമ്പിലെത്താക്കാൻ സ്മാർട്ട് ഫോണുകളുമുണ്ട്. ടാക്സി ബുക്ക് ചെയ്യാനും റീച്ചാർജ് ചെയ്യാനും ഭക്ഷണം ഓർഡർ ചെയ്യാനും എന്നുവേണ്ട എന്തിനും ഏതിനും നാമിന്ന് സ്മാർട്ട് ഫോണുകളെ ആശ്രയിക്കുന്നു. എന്നാൽ സ്മാർട്ട് ഫോണിന്റെ വരവോടെ പണിപോയ ചിലരുണ്ട്. അത്തരത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ചില ഉപകരണങ്ങൾ ഇവയാണ്.

 1. കാൽക്കുലേറ്റർ
  കണക്ക് കൂട്ടുന്നതിന് നാം ഉപയോഗിച്ചുകൊണ്ടിരുന്ന കാൽക്കുലേറ്റർ ഇന്ന് കാണണമെങ്കിൽ പലചരക്ക് കടയിൽ പോകേണ്ടിവരുമെന്നതാണ് യാഥാർത്ഥ്യം.
 2. അലാറം ക്ലോക്ക്
  ക്ലോക്കില്‍ അലാറം പിടിച്ചുവച്ച് ഉറങ്ങാന്‍ കിടന്ന ഒരു തലമുറയുണ്ടായിരുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ വന്നതോടെ അത്തരം അലാറം ക്ലോക്കുകള്‍ നിശബ്ദമായി. ഫോണില്‍ ഒന്നിലധികം അലാറം സെറ്റ് ചെയ്യാന്‍ അവസരമുണ്ട്.
 3. ടോർച്ച് ലൈറ്റ്
  രാത്രിയിൽ പുറത്ത് പോകുമ്പോൾ കയ്യിൽ കരുതിയിരുന്ന ഉപകരണമാണ് ടോർച്ച് ലൈറ്റ്. എന്നാൽ ഇപ്പോൾ മൊബൈലിലെ ഫ്ലാഷ് ലൈറ്റ് ടോർച്ചിന് പകരമായി ഉപയോഗിക്കാനാകുന്നതിനാൽ എല്ലാവരും ടോർച്ച് ലൈറ്റ് ഒഴിവാക്കുന്നു.
 4. വാച്ച്
  വാച്ചുകള്‍ ഇന്ന് ഫാഷന്റെ ഭാഗമാണ്. വാച്ചുകള്‍ ധരിക്കുന്നവര്‍ പോലും സമയമറിയാന്‍ സ്മാര്‍ട്ട്‌ഫോണുകളെയാണ് ആശ്രയിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളുടെ പല ഉപയോഗങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞു ഇത്.
 5. എംപി3 പ്ലെയറുകൾ
  സ്മാർട്ട് ഫോണുകളുടെ കടന്നുവരവിന് മുൻപ് പാട്ടുകൾ കേൾക്കാനുപയോഗിച്ചിരുന്നത് എംപി3 പ്ലെയറുകളായിരുന്നു. വലിയ മെമ്മറി ശേഷിയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ വന്നതോടെ എത്ര പാട്ടുകള്‍ വേണമെങ്കിലും ഇതില്‍ സൂക്ഷിക്കാമെന്നായി. പ്ലേസ്റ്റോറിലും iOS ആപ്പ് സ്റ്റോറിലും ലഭ്യമായ പല ആപ്പുകളും ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ പാട്ടുകള്‍ കേള്‍ക്കാന്‍ കഴിയും.
 6. റേഡിയോ
  ഒരുകാലത്ത് നമ്മുടെ ഒരു പ്രധാന വിനോദ ഉപാധിയായിരുന്നു റേഡിയോ. രാവിലെ ഉണർന്നാൽ ഉടൻ റേഡിയോ വെക്കുക, വൈകുന്നേരം റേഡിയോയിലൂടെ പാട്ടുകൾ കേട്ട് ഉറങ്ങുക തുടങ്ങിയവ ശീലമാക്കിയ നിരവധിയാളുകളുണ്ടായിരുന്നു. സ്മാർട്ട് ഫോണുകളുടെ വരവോടെ ഈ ശീലം ഇല്ലാതായി. ഇപ്പോഴുള്ള സ്മാർട്ട് ഫോണുകളിൽ എഫഎം റേഡിയോ ഫീച്ചർ ഉണ്ടെങ്കിലും അധികമാളുകൾ അത് ഉപയോഗിക്കുന്നില്ല.
 7. വോയ്സ് റെക്കോർഡർ
  ഒരു കാലത്ത് ശബ്ദം റെക്കോഡ് ചെയ്യാൻ ഉപയോഗിച്ചിരുന്ന ഒരു ഉപകരണമായിരുന്നു വോയ്സ് റെക്കോർഡർ. ഇന്ന് സ്മാർട്ട് ഫോണുകളിൽ ഈ ഫീച്ചർ ഉള്ളതിനാൽ ഈ ഉപകരണം ഉപയോഗശൂന്യമായി.
 8. വീഡിയോ ഗെയിം
  കൈയിൽ കൊണ്ട് നടക്കാനാവുന്ന വീഡിയോ ഗെയിം മെഷീനുകൾ ഒരു കാലത്ത് വലിയ താരമായിരുന്നു. സ്മാർട്ട് ഫോണുകളുടെ വരവോടെ ഇത്തരം മെഷീനുകൾ ഇല്ലാതായി. നമ്മുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള ഗെയിമുകൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡൌൺലോഡ് ചെയ്ത് കളിക്കാനാകുന്ന കാലഘട്ടത്തിലേക്ക് നാം മാറി.
 9. ഡിജിറ്റൽ ക്യാമറ
  പോക്കറ്റിൽ ഒതുങ്ങുന്ന ഡിജിറ്റൽ ക്യാമറ ഒരു കാലത്ത് ആഡംബരമായിരുന്നു. സ്മാർട്ട് ഫോണിന്റെ വരവോടെ ഈ അവസ്ഥ മാറി. ഡിഎസ്എൽആറിൽ എടുക്കുന്ന ക്വാളിറ്റിയിൽ ഫോട്ടോ മൊബൈലിൽ എടുക്കാവുന്ന അവസ്ഥയിലെത്തി കാര്യങ്ങൾ.
 10. പോക്കറ്റ് ഡയറി
  സ്മാര്‍ട്ട്‌ഫോണിന്റെ വരവോടെ ഉപയോഗം കുറഞ്ഞ മറ്റൊരു വസ്തുവാണ് പോക്കറ്റ് ഡയറി. അത്യാവശ്യ കാര്യങ്ങളും ഫോൺ നമ്പറുകളും എഴുതിവെക്കാനായിരുന്നു ഡയറികൾ ഉപയോഗിച്ചിരുന്നത്. ഇന്ന് ഫോൺ നമ്പറുകൾ ഫോണിൽ കോൺടാക്റ്റായി സേവ് ചെയ്യാം. അത്യാവശ്യ കാര്യങ്ങൾ നോട്ട്പാഡിൽ എഴുതിവെക്കുകയും ചെയ്യാം.

സ്മാർട്ട് ഫോണിന്റെ വരവോടെ ഇങ്ങനെ മറഞ്ഞുകൊണ്ടിരിക്കുന്ന നിരവധി വസ്തുക്കളാണുള്ളത്. നമ്മൾ നിത്യേന ഉപയോഗിക്കുന്ന പത്രങ്ങളും ടെലിവിഷനുമടക്കം ഇല്ലാതാകുന്ന കാലം വിദൂരമല്ല. സ്മാർട്ട് ഫോണിലൂടെ ഇവയെല്ലാം വിരൽത്തുമ്പിലെത്തും.

257 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close