പെരുമ്പാവൂർ: പ്ലൈവുഡ് കമ്പനിയുടെ പേരിൽ വ്യാജ ബില്ലുണ്ടാക്കി 130 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. പെരുമ്പാവൂർ വല്ലം സ്വദേശിയും വുഡ്ട്യൂൺസ് ഇൻഡസ്ട്രീസ് ഉടമയുമായ ബി നിഷാദ് ആണ് പിടിയിലായത്. ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള സംസ്ഥാനത്തെ ആദ്യ അറസ്റ്റാണിത്.
പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന എട്ട് പ്ലൈവുഡ് കമ്പനികളില്‍ ജിഎസ്ടി വകുപ്പ് നേരത്തെ പരിശോധന നടത്തിയിരുന്നു. ഇതില്‍നിന്നാണ് വ്യാജ ബില്ലിംഗ് റാക്കറ്റിനെക്കുറിച്ചുള്ള അധികൃതര്‍ക്ക് വിവരം ലഭിച്ചത്. പ്ലൈവുഡ് കമ്പനി ഉടമകള്‍ അല്ലാത്തവരുടെ പേരില്‍ ബില്‍ പ്രിന്റുചെയ്ത് വാഹനങ്ങളില്‍ കൊടുത്തുവിടുകയാണ് ഇവര്‍ ചെയ്തിരുന്നത്.
അറസ്റ്റിലായ നിഷാദിനെ പെരുമ്പാവൂരിലെ ജിഎസ്ടി ഓഫീസില്‍ ചോദ്യംചെയ്യുകയാണ്.