മലപ്പുറം : ജില്ലയിലെ നിലമ്പൂരില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്ന് ജിയോളജി വകുപ്പിന്റെ പഠനം. ജില്ലാ ജിയോളജി വകുപ്പിന്റെ പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തിയത്. മണ്ണിടിച്ചില്‍ ആറു പേര് മരിച്ച ചെട്ടിയാംപാറയിലായിരുന്നു പരിശോധന. മഴ കുറഞ്ഞ ശേഷം വിശദമായ പരിശോധന നടത്തും. അതേസമയം, മലപ്പുറം ജില്ലയില്‍ ഇടക്കിടെ ശക്തമായി മഴ പെയ്യുന്നത് ആശങ്കപ്പെടുത്തുന്നു.
മഴ ഇനിയും തുടരുകയാണെങ്കില്‍ മലപ്പുറം ജില്ലയിലെ മലയോര പ്രദേശമായ നിലമ്പൂര്‍ മേഖലയില്‍ ഇനിയും ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ടെന്ന് ജിയോളജി വകുപ്പിന്റെ പഠനത്തില്‍ വ്യക്തമായി. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ നിലമ്പൂരിലെ ഉള്‍പ്രദേശങ്ങളിലെ ചിലയിടങ്ങളില്‍ ഉരുള്‍പൊട്ടിയിരുന്നു. നിലമ്പൂരിനു സമീപമുള്ള ഏഴു പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലും ഒരു കുടുംബത്തിലെ ആറു പേരുടെയും ജീവന് പൊലിഞ്ഞു. അതേസമയം, മഴ ഇനിയും ശക്തമായി തുടരുകയാണെങ്കില്‍ ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്ക്കുന്നു. മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരുടെ എണ്ണവും കുറവല്ല.
16 ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരത്തി മുന്നൂറോളം പേരുണ്ട് ഇപ്പോഴും. മഴ കുറഞ്ഞാല്‍ മാത്രമേ ഇവര്‍ക്ക് വീടുകളിലേക്ക് പോകാന്‍ കഴിയൂ. അതേസമയം, നിരവധി വീടുകള്‍ തകര്‍ന്നതും പല വീടുകള്‍ വാസ്യയോഗ്യമല്ലാതായതും ക്യാമ്പുകളില്‍ താമസിക്കുന്നവരെ പ്രതിസന്ധിയിലാക്കുന്നു.