തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് അംഗീകാരം നല്കാന് ഇടതുമുന്നണി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇ പി ജയരാജനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാന്‍ വെള്ളിയാഴ്ച ചേര്‍ന്ന സി പി എം സംസ്ഥാന സമിതി യോഗം തീരുമാനിച്ചിരുന്നു. മാത്രമല്ല സി പി എം മന്ത്രിമാരുടെ വകുപ്പുകള്‍ അഴിച്ചുപണിയാനും ധാരണയായിരുന്നു. ഇതിന് അംഗീകാരം നല്‍കാനാണ് ഇടതു മുന്നണി യോഗം ചേരുന്നത്. മന്ത്രിസഭയുടെ അംഗബലം കൂട്ടുന്നതിനെ എതിര്‍ത്തിരുന്ന സിപിഐക്ക് കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി നല്‍കുന്നതും മുന്നണി യോഗം ചര്‍ച്ച ചെയ്യും. ചീഫ് വിപ്പിനെ തീരുമാനിക്കാന്‍ സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവും യോഗം ചേരുന്നുണ്ട്.
അതേസമയം ഇ പി ജയരാജന് നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ് ഭവനില്‍ രാവിലെ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും.