Kerala

ഇടമലയാറില്‍ ജലനിരപ്പ് താഴുന്നു; വെള്ളമിറങ്ങാതെ ആലുവ

തിരുവനന്തപുരം: ഇടമലയാറില്‍ ജലനിരപ്പ് സംഭരണശേഷിക്ക് താഴെ എത്തി. പരമാവധി സംഭരണശേഷിയായ 169 മീറ്ററിലും അല്‍പ്പം താഴെയാണ് ഇപ്പോള്‍ ഇടമലയാറിലെ ജലനിരപ്പ്. ഇതോടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 1200 ഘനമീറ്റര്‍ ആയി കുറച്ചു. പെരിയാറില്‍ ജലനിരപ്പ് ചെറുതായി കുറഞ്ഞുവെങ്കിലും ആലുവ ഉള്‍പ്പടെ ഉള്ള പ്രദേശങ്ങളിലെ പ്രളയ ദുരിതത്തിന് കുറവില്ല.

ആലുവയിലെ പല പ്രദേശങ്ങളും ഇപ്പോഴും പൂര്‍ണമായി വെള്ളത്തിനടിയിലാണ്. വാഹനങ്ങള്‍ ഒന്നും തന്നെ ഇതുവഴി കടന്നു പോകുന്നില്ല. പെരുമ്പാവൂര്‍, മുവാറ്റുപുഴ മേഖലകളില്‍ ഭക്ഷ്യക്ഷാമവും രൂക്ഷമായിട്ടുണ്ട്. കടകളുള്‍പ്പെടെ അടഞ്ഞ് കിടക്കുകയാണ്.

235 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close