India

കശ്മീരിലെ ജനങ്ങളുടെ വേദന മനസിലാക്കിയ നേതാവ്; വാജ്‌പേയിയുടെ വേര്‍പാട് കശ്മീരിന് തീരാനഷ്ടമെന്നും മെഹ്ബൂബ മുഫ്തി

കശ്മീര്‍: വാജ്‌പേയിയുടെ വേര്‍പാട് രാജ്യത്തിനും അതിലുപരി ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കും സംഭവിച്ച നഷ്ടമാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. അദ്ദേഹം ഇവിടുത്തെ ജനങ്ങളുടെ വേദന മനസിലാക്കിയിരുന്നു. അധികാരത്തിലിരുന്നപ്പോള്‍, അദ്ദേഹത്തിന്റെ ദൃഢനിശ്ചയം, പ്രതിബദ്ധത, ധൈര്യം എന്നിവ എടുത്തു പറയേണ്ടതാണ്. കശ്മീരിലെ ജനങ്ങളുടെ ഹൃദയങ്ങളെ കീഴടക്കാന്‍ അദ്ദേഹം എപ്പോഴും ശ്രമിച്ചുവെന്നും മെഹ്ബൂബ പറഞ്ഞു.

ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന വാജ്‌പേയിയുടെ ശവസംസ്‌കാരച്ചടങ്ങുകളിലും എല്ലാ പാര്‍ട്ടി നേതാക്കളോടും പങ്കെടുക്കണമെന്നും മെഹ്ബൂബ നിര്‍ദേശിച്ചിട്ടുണ്ട്. പിഡിപി നേതൃനിരയിലുള്ള 30 അംഗ സംഘമാണ് ഇതിനായി ഡല്‍ഹിയിലെത്തിയിരിക്കുന്നത്.

345 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close