ഇടുക്കി: ഇടുക്കിക്ക് ആശ്വാസമേകി മഴയ്ക്ക് ശമനം. അതേസമയം അണക്കെട്ടിലെ ജലനിരപ്പ് 2402 അടിയായി തുടരുന്നുണ്ടെങ്കിലും മുല്ലപ്പരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി കുറഞ്ഞു.
തുടർച്ചയായി ചെയ്ത ശക്തമായ മഴയ്ക്ക് ശമനമായതോടെ ഇടുക്കിക്കാരുടെ ആകുലതകൾക്കും കുട്ടിയാണ് ശമനമായത്. നിലവിൽ 2402 അടിക്ക് മുകളിലാണ് ഇടുക്കിയിലെ ജലനിരപ്പ്. ഡാമിലേയ്ക്ക് ഒഴുകി എത്തുന്ന ജലത്തിന്റെ അളവ് സെക്കറ്റിൽ എട്ടു ലക്ഷമായി തുടരുമ്പോൾ മൂന്നു ഷട്ടറുകളിലൂടെ ഒഴുക്കുന്ന അളവ് സെക്കന്റിൽഏഴു ലക്ഷമാക്കി കുറച്ചു.
അതേ സമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി കുറഞ്ഞു. 2207 അടി ജലമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. ഡാമിലേയ്ക്ക് ഒഴുകി എത്തുന്ന ജലത്തിലും കുറവുണ്ടായിട്ടുണ്ട്.