ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. 65 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ ബജ്റംഗ് പുനിയയാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. ജപ്പാന്റെ ടക്ടാനി ഡൈച്ചിയെ 10-8ന് കീഴടക്കിയാണ് ബജ്റംഗ് പുനിയ സ്വര്‍ണം നേടിയത്. നേരത്തെ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായിരുന്ന സുശീല്‍ കുമാറും 57 കിലോഗ്രാം വിഭാഗത്തില്‍ സന്ദീപ് തോമാറും ക്വാര്‍ട്ടറില്‍ തോല്‍വി വഴങ്ങിയിരുന്നു.
നിലവില്‍ രണ്ട് മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. ഷൂട്ടിംഗിലാണ് ആദ്യ മെഡല്‍ നേടിയത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീമിനത്തില്‍ അപൂര്‍വി ചന്ദേലയും രവി കുമാറുമടങ്ങുന്ന ടീമാണ് വെങ്കലം നേടിയത്.
അതേസമയം നീന്തലില്‍ മലയാളി താരം സജന് പ്രകാശിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഞായറാഴ്ച വൈകിട്ടു നടന്ന ഫൈനലില്‍ 1:57.75 സമയം കുറിച്ചാണ് സജന് അഞ്ചാമതെത്തിയത്. ജപ്പാന്റെ ഡയ്യ സേട്ടോയാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്.