ന്യൂഡൽഹി ; പുതിയ തലമുറ ഇൻഫ്ലൂൻസാ വാക്സിൻ വികസിപ്പിക്കാനായി ഇന്ത്യയും,യൂറോപ്യൻ യൂണിയനും കൈകോർക്കുന്നു.ലോകത്തിനു തന്നെ ഉപയോഗപ്രദമാകും വിധത്തിലുള്ള വാക്സിൻ വികസിപ്പിക്കാനായി ‘ഹൊറൈസൺ 2020 ‘ എന്ന പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
240 കോടി ചിലവ് പ്രതീക്ഷിക്കുന്ന ഗവേഷണകേന്ദ്രം യൂറോപ്യൻ യൂണിയൻ ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജിയും ചേർന്നാണ് ആരംഭിക്കുക.
2017 ൽ ഇരു രാജ്യതലവന്മാരും ആരോഗ്യമേഖലയിൽ പരസ്പര സഹകരണം വാഗ്ദാനം ചെയ്തതിനു പിന്നാലെയാണ് നൂതനപദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്. മാരകമായ രോഗങ്ങൾക്കെതിരെ പോരാടും വിധത്തിലുള്ള വാക്സിന്റെ വികസനം മാനവ വംശത്തിനു തന്നെ നേട്ടമാകുമെന്ന് യൂറോപ്യൻ യൂണിയൻ അംബാസിഡർ തോമസ് കൊസ്ലോസ്ക്കി പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട് അവലോകന യോഗം ഈ മാസം 30 ന് ഹൈദരാബാദിലും,അടുത്ത മാസം 24 ന് ബാംഗ്ലൂരിലും,28 ന് പൂനെയിലും നടത്തും.