തിരുവനന്തപുരം ; അവിവേകിയും ധിക്കാരിയും താന്തോന്നിയുമായ എം എം മണിയെപോലെ ഒരു മന്ത്രിയെ ഇനിയും അധികാരത്തിൽ നിലനിർത്തുന്നത് ഓരോ കേരളീയനും അപമാനമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ.
സംസ്ഥാനത്തുണ്ടായ ദുരന്തം ഡാമുകൾ തുറന്നുവിടാൻ വൈകിയതുമൂലമാണെന്ന് നാസ വരെ പറഞ്ഞിട്ടും എം എം മണി മന്ത്രിയായി തുടരുന്നത് കേരളത്തിലായതുകൊണ്ടുമാത്രമാണെന്നും സുരേന്ദ്രൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണ് ഈ ദുരന്തമുണ്ടായതെങ്കിൽ പിണറായി വിജയനും കൂട്ടരും ഒരൗചിത്യബോധവുമില്ലാതെ സമരത്തിനിറങ്ങി കേരളത്തെ മറ്റൊരു ദുരന്തഭൂമിയാക്കുമായിരുന്നു.
മനസ്സാക്ഷി പണയം വെച്ച പാർട്ടി അണികളും അവരെ പിന്തുണക്കുന്ന ജിഹാദികളും ഒരുപറ്റം മീഡിയയുമാണ് ഈ ഘട്ടത്തിലും പിണറായിക്കും മണിക്കും ഹാലേലൂയ പാടുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.