കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയുമായി മധ്യസ്ഥതക്ക് ശ്രമിച്ചതായി ഫാ. ജെയിംസ് എര്‍ത്തയിലിന്റെ മൊഴി. കോതമംഗലം സ്വദേശിയായ ഷോബി ജോര്‍ജ് വഴിയാണ് ബിഷപ്പ് തന്നെ ബന്ധപ്പെട്ടത്. പരാതി പിന്‍വലിച്ചാല്‍ പത്തേക്കര്‍ സ്ഥലവും മഠവും നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്നും ഫാ.ജെയിംസ് എര്‍ത്തയിലിന്റെ മൊഴിയില്‍ പറയുന്നു.
ബിഷപ്പിനെ നേരിട്ട് പരിചയമില്ല. അതേസമയം ഷോബിക്ക് ജലന്ധര്‍ രൂപതയുമായി അടുത്ത ബന്ധമാണുള്ളത്. ഇതോടെയാണ് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് വേണ്ടി താന്‍ കന്യാസ്ത്രീയെ സമീപിച്ചതെന്നും ഫാ.ജെയിംസ് എര്‍ത്തയില്‍ പോലീസിന് മൊഴി നല്കി.
കേസില്‍ മധ്യസ്ഥതക്ക് എര്‍ത്തയില്‍ ശ്രമിച്ചതായി കന്യാസത്രീയുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഇത് ശരി വക്കുന്നതാണ് പുതിയ മൊഴി. അടുത്ത ദിവസം കൂടുതല്‍ തെളിവുകള്‍ക്കായി ഷോബി ജോര്‍ജ്ജിനെ പോലീസ് ചോദ്യം ചെയ്യും.