തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഇന്ന് പ്രവൃത്തി ദിവസം ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പ്രളയദുരന്തത്തെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് നിരവധി പ്രവൃത്തിദിവസങ്ങള്‍ നഷ്ടമായിരുന്നു. ഇതേ തുടര്‍ന്ന് നഷ്ടമായ ദിവസങ്ങള്‍ വീണ്ടെടുക്കാന്‍ ശനിയാഴ്ചകളില്‍ വിദ്യാലയം തുറന്നു പ്രവൃത്തിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.