ന്യൂഡൽഹി ; കശ്മീരിൽ ഭീകരർ ബന്ദിയാക്കിയ പൊലീസുകാരുടെ വീഡിയോ പുറത്ത്. വ്യാഴാഴ്ച വൈകിട്ടോടെ തട്ടിക്കൊണ്ടു പോകുകയും,കഴിഞ്ഞ ദിവസം വിട്ടയക്കുകയും ചെയ്ത പൊലീസുകാരുടെ വീഡിയോയാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
അഞ്ചു പൊലീസുകാരെയും,കുടുംബാംഗങ്ങളെയുമാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്.അവരിൽ മൂന്ന് പൊലീസുകാരാണ് വീഡിയോയിലുള്ളത്.
തങ്ങളുടെ കുടുംബാംഗങ്ങള്‍ അപകടത്തിലാണെന്നും ഭീകരരുടെ ബന്ധുക്കളെ ഉപദ്രവിക്കരുതെന്നും ഡിജിപിയോട് ആവശ്യപ്പെടുന്ന വീഡിയോ ആണിത്. അവരുടെ വീടുകൾ തകർക്കരുതെന്നും പൊലീസുകാർ അപേക്ഷിക്കുന്നുണ്ട്.
ഇവർ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച വീഡിയോ ആണിതെന്ന് പൊലീസ് പറഞ്ഞു.
തടവിലാക്കപ്പെട്ടിരുന്ന ഭീകരരുടെ ബന്ധുക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് പോലീസുകാരെയും കുടുംബാംഗങ്ങളെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഭീകരരുടെ ബന്ധുക്കളെ വിട്ടയച്ചതിനു ശേഷമാണ് പൊലീസുകാരെ മോചിപ്പിച്ചത്. ഇതിനു പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്.
തീവ്രവാദികള്‍ക്ക് സ്വാധീനമുള്ള പല മേഖലകളിലും സുരക്ഷാസേന നടത്തുന്ന പരിശോധന നടത്തുകയും നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇത്തരമൊരു തട്ടിക്കൊണ്ടു പോകൽ നടന്നതെന്നാണ് കരുതുന്നത്.