തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.ശശിക്കെതിരായ ലൈംഗികാരോപണം സംബന്ധിച്ച പരാതി മൂന്നാഴ്ച്ച മുന്‍പു തന്നെ സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പരാതിയിന്മേല് സംസ്ഥാന ഘടകം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പൊലീസിന് കൊടുക്കേണ്ട വിഷയമല്ല പരാതിയില്‍ ഉള്ളതെന്നും, ഉണ്ടെങ്കില്‍ അവര്‍ അത് നേരിട്ട് പൊലീസിന് കൈമാറുമായിരുന്നുവെന്നും കൊടിയേരി പറഞ്ഞു.
പരാതി കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്രനേതൃത്വത്തില്‍ നിന്നും നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും, സംഭവത്തില്‍ കുറ്റക്കാരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും അത്തരമൊരു ചരിത്രം പാര്‍ട്ടിക്കില്ലെന്നും കോടിയേരി പറഞ്ഞു.