കോഴിക്കോട് : കുടുംബ വഴക്കിനെ തുടർന്ന് ഭാര്യക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം.
കല്ലുരുട്ടി സ്വദേശി സ്നേഹയുടെ മുഖത്താണ് ഭര്‍ത്താവ് പെരിന്തല്‍മണ്ണ സ്വദേശി ജൈസണ് ആസിഡ് ഒഴിച്ചത്.
ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ സ്നേഹയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.