കൊച്ചി ; ചാക്ക് കെട്ടും ചുമലിലേറ്റി നടന്നു നീങ്ങുന്ന ചെറുപ്പക്കാരൻ ആരാണെന്നറിഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ അമ്പരപ്പായിരുന്നു ചുറ്റുമുണ്ടായിരുന്നവർക്ക്. ഐ എ എസ് എന്ന രാജ്യത്തെ ഏറ്റവും തിളക്കമുള്ള പദവിയിൽ ഇരിക്കുമ്പോഴും കാക്കനാട് കെബിപിഎസ് പ്രസ്സിൽ ചുമട്ടുകാരനായി നിന്ന കണ്ണൻ ഗോപിനാഥൻ.
പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള അവശ്യസാധനങ്ങളുടെ ശേഖരണവും വിതരണവും നടക്കുന്ന കെബിപിഎസ് പ്രസിലേക്ക് ദാദ്ര നഗര്‍ ഹവേലി കലക്ടറായ കണ്ണൻ എത്തിയത്,സ്വന്തം നാടിന്റെ അതിജീവനത്തിനൊപ്പം നിൽക്കാനാണ്.
ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കലക്ടര്‍ മുഹമ്മദ് സഫീറുള്ളയും സബ് കലക്ടര്‍ പ്രജ്ഞാല്‍ പട്ടീലും എത്തിയപ്പോഴാണ് കണ്ണൻ ആരാണെന്നുള്ള വിവരം മറ്റുള്ളവർ അറിയുന്നത്.
കോട്ടയം പുതുപ്പള്ളി സ്വദേശിയായ കണ്ണന് 2012 ബാച്ച് ഐ.എ.എസ് കാരനാണ്.