ന്യൂഡല്‍ഹി : ലൈംഗികാരോപണ വിധേയനായ പി.കെ. ശശി എം.എല്‍.എ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ. ആരോപണ വിധേയനായിരിക്കുന്ന ഒരു വ്യക്തി എംഎൽഎ സ്ഥാനത്ത് തുടരുന്നത് പൊലീസിനു സമ്മർദ്ദമുണ്ടാക്കും.
സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ രാഷ്ട്രീയ പ്രവർത്തകരെ പോലെ പെരുമാറുന്നത് ദൗർഭാഗ്യകരമാണ്.
പീഡനപരാതിയിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.കേസിൽ 15 ദിവസത്തിനകം നടപടി എടുത്ത് ബന്ധപ്പെട്ട വിവരങ്ങൾ കൈമാറണമെന്ന് ഡിജിപിയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.