Kerala

ബിഷപ്പിനെതിരായ ബലാത്സംഗകേസ് അട്ടിമറിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്ന് മഠത്തിലെ കന്യാസ്ത്രീമാര്‍

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗകേസ് അട്ടിമറിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീമാര്‍. ഡിജിപിയും എറണാകുളം റേഞ്ച് ഐജിയും അന്വേഷണ ഉദ്യോഗസ്ഥന് സ്വാതന്ത്ര്യം നല്‍കുന്നില്ല. ബിഷപ്പിനെ രക്ഷിക്കാനുള്ള ശ്രമമാണ് ഡിജിപി അടക്കമുള്ളവര്‍ ശ്രമിക്കുന്നതെന്നും കന്യാസ്ത്രീമാര്‍ പറഞ്ഞു.

ബിഷപ്പിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കാന്‍ ഉന്നത പൊലീസ് ഉദ്യോസ്ഥര്‍ നീക്കം നടത്തിയ സാഹചര്യത്തിലാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീമാര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്തെത്തിയത്. ഡിജിപിയും എറണാകുളം റേഞ്ച് ഐജിയും അന്വേഷണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഇവര്‍ അന്വേഷസംഘത്തിന് സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നും കന്യാസ്ത്രീമാര്‍ ആരോപിച്ചു.

അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ചൂട്ടിക്കാട്ടി നാളെ ഹൈക്കോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലത്തില്‍ ഡി ജി പി യെയും റേഞ്ച് ഐജിയെയും പ്രതിചേര്‍ക്കുവാനും തീരുമാനിച്ചിട്ടുണ്ട്. അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ പി സി ജോര്‍ജിനെതിരെ നിയമ നടപടി സ്വീകരിക്കാനും കന്യാസത്രീ തീരുമാനിച്ചിട്ടുണ്ട്.

728 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close