ആപ്പിൾ പ്രേമികളുടെ ഏറെനാളായുള്ള ഒരു പരാതിയായിരുന്നു രണ്ട് സിമ്മുകൾ ഉപയോഗിക്കാനാവില്ല എന്നത്. എന്നാൽ ഈ പരാതിയ്ക്ക് ഇന്ന് പരിഹാരമായേക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ. ഇന്ന് രാത്രി നടക്കുന്ന ആപ്പിൾ ഇവന്റിൽ കമ്പിനി പുതിയ ഫോണുകൾ പുറത്തിറക്കും. ഇന്ത്യൻ സമയം 10.30ന് കാലിഫോര്‍ണിയയിലെ ആപ്പിള്‍ പാര്‍ക്കിലുള്ള സ്റ്റീവ് ജോബ്സ് തിയേറ്ററിലാണ് ചടങ്ങ്.
പുതിയ മൂന്ന് മോഡലുകളാണ് ആപ്പിൾ പുറത്തിറക്കുന്നത്. ഐഫോണ്‍ Xs, ഐഫോണ്‍ XR, ഐഫോണ്‍ XsPlus എന്നിവയായിരിക്കും പുതിയ ഫോണുകളെന്നാണ് സൂചന. ആപ്പിള്‍ ഐ പാഡിന്റെ പുതുക്കിയ പതിപ്പും ആപ്പിള്‍ സ്മാര്‍ട്ട് വാച്ചും ഇതിനൊപ്പമെത്തും. ആപ്പിൾ വാച്ചും എയർപോഡും ഒരേ സമയത്ത് ചാർജ് ചെയ്യാനാകുന്ന വയർലെസ് ചാർജറും പുറത്തിറക്കിയേക്കും.
ആപ്പിളിന്റെ മറ്റ് ഫോണുകളെ വെല്ലുന്ന സാങ്കേതിക മാറ്റങ്ങളാകും പുതിയ ഫോണിൽ. മൂന്ന് ഫോണുകലും ആപ്പിളിന്റെ എ12 പ്രോസസറിലാണെത്തുന്നത്. കാഴ്ചയ്ക്ക് കൂടുതൽ മിഴിവ് നല്കുന്ന ഓര്‍ഗാനിക് എല്‍ഇഡി സ്ക്രീന്‍ എന്ന സാങ്കേതികത്തികവ് പുതിയ ഐഫോണിനുണ്ടാകുമെന്നാണ് സൂചന.
ആപ്പിള്‍ ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആപ്പിള്‍ വെബ്സൈറ്റില്‍ ചെന്നാല്‍ പരിപാടി തത്സമയം കാണാം. വിന്‍ഡോസ് 10 കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ എഡ്ജ് ബ്രൗസര്‍ ഉപയോഗിക്കണം. യൂട്യൂബില്‍ ലൈവ് ഉണ്ടാകില്ലെന്ന് ആപ്പിള്‍ അറിയിച്ചിട്ടുണ്ട്.