മുംബൈ: സ്റ്റേഷനില്‍ അറസ്റ്റ് ചെയ്ത് കൊണ്ടു വന്ന പ്രതിയുടെ ആക്രമണത്തില്‍ പൊലീസുകാരന് കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഉമ്റി സ്റ്റേഷന് ഹെഡ്കോണ്‍സ്റ്റബിള്‍ ഉമേഷ് ബാബു(50) ആണ് മരിച്ചത്. സംഭവത്തില്‍ വിഷ്ണു രജാവത്ത്, മാന്‍സിംഗ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്റ്റേഷനില്‍ നിന്ന് രക്ഷപെടാനുള്ള ശ്രമത്തിനിടെ പൊലീസുകാരെ കോടാലി കൊണ്ട് ആക്രമിക്കുകയായിരുന്നു. മറ്റൊരു പൊലീസുകാരനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. പ്രതികള്‍ ആക്രമണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.