ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളികള്‍ക്ക് നേരെ കാര്‍ മോഷ്ടാക്കളുടെ ആക്രമണം. തോക്ക് ചൂണ്ടി കാര്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആക്രമണം. മോഷ്ടാക്കള്‍ കാര്‍ തട്ടിയെടുത്തു. ചെങ്ങന്നൂര്‍ സ്വദേശി രാധാകൃഷ്ണന് എന്നയാളുടെ കാറാണ് തട്ടിയെടുത്തത്. തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരെ വഴിയില്‍ തടഞ്ഞു നിര്‍ത്തിയത് കണ്ട് രാധാകൃഷ്ണന് വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഇവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. തോക്കിന്റെ അടിഭാഗം വച്ച് തലക്കടിക്കുകയായിരുന്നു.