തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ജലന്ധര്‍ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞു. കന്യാസ്ത്രീയുടെ പരാതിയില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടിസ് ലഭിച്ചതിനു പിന്നാലെയാണ് ഫ്രാങ്കോ മുളയക്കല്‍ ചുമതലകള്‍ കൈമാറിയത്. ഇതോടെ ജലന്ധര്‍ രൂപതയില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഫാ.മാത്യു കൊക്കണ്ടത്തിനാണ് ഭരണച്ചുമതല. ഫാ.ജോസഫ് തെക്കുംപുറം, ഫാ.സുബിന് തെക്കേടത്ത് എന്നിവരും സമിതിയിലുണ്ട്.
ദൈവത്തിന് എല്ലാം കൈമാറുന്നുവെന്ന് ബിഷപ്പ് വെെദികര്ക്കയച്ച സര്‍ക്കുലറില്‍ പറയുന്നു. സഭക്ക് പുറത്ത് പോകുന്നത് താത്കാലിക നടപടി മാത്രമാണ്. തനിക്കും പരാതിക്കാരിക്കും വേണ്ടി പ്രാര്‍ഥിക്കണമെന്നും ബിഷപ്പ് സര്‍ക്കുലറില്‍ പറയുന്നുണ്ട്.
അതേസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു. ഇപ്പോഴും പൂര്‍ണമായ വിജയത്തില്‍ എത്തിയിട്ടില്ല. ഫ്രാങ്കോ സ്ഥാനമൊഴിഞ്ഞത് സഭയുടെ സമ്മര്‍ദ്ദം മൂലമാണ്. ഫ്രാങ്കോക്ക് പണവും സ്വാധീനവും രാഷ്ട്രീയ പിന്‍ബലവുമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.