ഇടുക്കി: ഇടുക്കിയില്‍ പുതിയ പവര്‍ ഹൗസ് നിര്‍മിക്കാന്‍ കെഎസ്ഇബി പദ്ധതിയിടുന്നു. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ മാസം 26ന് കെഎസ്ഇബി ഫുള്‍ ബോര്‍ഡ് യോഗം ചേരും. ഇരുപത്തി അയ്യായിരം കോടി രൂപയോളമാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. ഈ യോഗത്തില്‍ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്ന പക്ഷം ബോര്‍ഡ് സര്‍ക്കാരിനെ സമീപിക്കും. പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്കിയാല് സാധ്യത പഠനത്തിന് ആഗോള ടെന്‍ഡര്‍ വിളിക്കും. പുതിയ പവര്‍ഹൗസ് സ്ഥാപിക്കുന്നതിലൂടെ 700 മെഗാവോള്‍ട്ട് വൈദ്യുതി കൂടി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്.
https://www.youtube.com/watch?v=vqx_07VFEQ4
സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് നിലവില്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്. ബാക്കി വൈദ്യുതി കേന്ദ്ര സര്‍ക്കാരില്‍ നിന്നും, മറ്റ് സ്വകാര്യ കമ്പനികളില്‍ നിന്നും കെഎസ്ഇബി വില കൊടുത്ത് വാങ്ങുകയാണ്. എന്നാല്‍ കെഎസ്ഇബിയുടെ ഡാമുകളില്‍ ഉള്ള ജലം ഉപയോഗിച്ച് പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ബോര്‍ഡിന് കഴിയുന്നില്ല. അതിരപ്പള്ളി പോലുള്ള പുതിയ ജല വൈദ്യുത പദ്ധതികള്‍ക്ക് വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയരുന്നതിനാല്‍ പുതിയ പദ്ധതികള്‍ പ്രായോഗികമല്ല. ഈ സാഹചര്യത്തിലാണ് ഇടുക്കി പവര്‍ ഹൗസിന് എതിര്‍വശത്തായി പുതിയ പവര്‍ഹൗസ് സ്ഥാപിക്കുന്നതിനെപ്പറ്റി കെ.എസ്.ഇ.ബി പദ്ധതിയിടുന്നത്.