ശ്രീഹരിക്കോട്ട: ഭൗമനിരീക്ഷണത്തിനുള്ള രണ്ട് ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-42 ഐഎസ്ആര്‍ഒ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ രാത്രി 10.08നാണ് വിക്ഷേപണം നടന്നത്. വാണിജ്യാടിസ്ഥാനത്തില്‍ നടന്ന വിക്ഷേപണത്തിലൂടെ 200 കോടി രൂപയാണ് ഐഎസ്ആര്‍ഒയ്ക്കു ലഭിക്കുക. 583 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് ഉപഗ്രഹങ്ങളെ എത്തിക്കുന്നത്.
യുകെയിലെ സറേ സാറ്റലൈറ്റ് ടെക്നോളജി ലിമിറ്റഡിന്റെ(എസ്എസ്ടിഎല്‍) നോവ എസ്എആര്‍, എസ്1-4 എന്നീ ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. വനഭൂപട നിര്‍മാണം, സര്‍വേ, വെള്ളപ്പൊക്കം ഉള്‍പ്പെടെയുള്ള ദുരന്തങ്ങളുടെ വിശകലനം എന്നിവയ്ക്കു വേണ്ടിയുള്ള ഉപഗ്രഹങ്ങളാണ് ഇവ. 889 കിലോയാണ് രണ്ട് ഉപഗ്രഹങ്ങളുടേയും ഭാരം.