കൊച്ചി: തൃശൂര്‍, ചെങ്ങന്നൂര്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ക്ക് സെപ്റ്റംബര്‍ 22 ശനിയാഴ്ച പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് റീജണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. വാരാന്ത്യത്തില്‍ സംസ്ഥാനത്ത് തുടരെ അവധി ദിനങ്ങള്‍ വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം.
അപ്പൊയ്മെന്റുകള് ഓണ്‍ലൈനില്‍ ലഭ്യമാണ്. www.passportindia.gov.in എന്ന വെബ്സൈറ്റ് വഴിയോ എംപാസ്പോര്ട്ട് സേവ ആപ്ലിക്കേഷന്‍ വഴിയോ അവ ബുക്ക് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447731152 എന്ന നമ്പറിൽ ബന്ധപ്പെടുക.