ന്യൂഡല്‍ഹി: മുത്തലാഖ് ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമായാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നത്. ബില്‍ രാജ്യസഭ പാസാക്കിയിരുന്നുവെങ്കിലും രാജ്യസഭ പാസാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. ബില്ലിലെ വ്യവസ്ഥ പ്രകാരം മുത്തലാഖ് ചൊല്ലിയാല്‍ മൂന്ന് വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ.
https://www.youtube.com/watch?v=0F2zX3tBvbg
കഴിഞ്ഞ വര്‍ഷം ഓഗസ്ത് 22-ന് സുപ്രീംകോടതി രാജ്യത്ത് മുത്തലാഖ് നിരോധിച്ചിരുന്നു. മുത്തലാഖ് അസാധുവും നിയമവിരുദ്ധമാണെന്നാണ് സുപ്രീംകോടതി വിധിച്ചത്. വിവിധ ഇസ്ലാമിക രാജ്യങ്ങളിലും മുത്തലാഖ് നിയമവിരുദ്ധമാണെന്നും പിന്നെന്തു കൊണ്ട് ഇന്ത്യക്ക് അതില്‍ നിന്ന് മാറാനാകില്ലെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു. ഖുറാന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ് മുത്തലാഖ്. പ്രത്യക്ഷമായി വസ്തുനിഷ്ഠമല്ലാത്തതും ഭരണഘടന വിരുദ്ധവുമായതിനാല്‍ മുത്തലാഖ് നിരോധിക്കണമെന്നും, പുതിയ നിയമ നിര്‍മാണം നടത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.