ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ എസ്എഫ് ഐ, ഡിവൈഎഫ്ഐ നേതാക്കളുടെ കേട്ടാൽ അറയ്ക്കുന്ന അസഭ്യവർഷം. കഴിഞ്ഞ ദിവസം ചെങ്ങന്നൂർ നഗരത്തിൽ എബിവിപി പ്രവർത്തകർക്ക് നേരെ അക്രമം നടത്തിയത് ശേഷം നടത്തിയ പ്രകടനത്തിൽ ആയിരുന്നു പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാനും ഭീഷണി പെടുത്താനും പ്രാദേശിക നേതാക്കൾ പരസ്യമായി ശ്രമിച്ചത് .
യൂണിഫോം ഇല്ലാതെ ഇറങ്ങി വരാനും പൊലീസ് ഉദ്യോഗസ്ഥരെ ഇവർ വെല്ലുവിളിക്കുന്നു. കൂടാതെ ഉദ്യോഗസ്ഥരെ മർദ്ധിക്കുവാനും നേതാക്കൾ ശ്രമിക്കുന്നുണ്ട്.
https://www.youtube.com/watch?v=xJYSeQIqDGg
പൊലീസിന് മേലെയുള്ള പാർട്ടി പ്രവർത്തകരുടെ അക്രമം വലിയ വിവാദത്തിലേക്കാണ് നീങ്ങുന്നത്. പാർട്ടിയുടെ സമ്മർദ്ദം കൂടാതെ സ്വതന്ത്രമായി ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യത്തിന് എതിരെ സേനയിൽ തന്നെ വലിയ അമർഷം നിലനിൽക്കുന്ന ഈ സാചര്യത്തിൽ തന്നെയാണ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന ഇത്തരം സംഭവങ്ങൾ പരസ്യമായി അരങ്ങേറുന്നത്.