കൊച്ചി ; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.ബലാത്സംഗം,പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം എന്നിവ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ബിഷപ്പിനെ വൈദ്യപരിശോധനകൾക്കായി വൈക്കം താലൂക്കാശൂപത്രിയിൽ എത്തിച്ചു.നാളെ പാല മജിസ്റ്റ്രേട്ടിനു മുന്നിൽ ഹാജരാക്കും.