കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.പാല മജിസ്ട്രേറ്റ് കോടതിയാണ് ഒക്ടോബര്‍ ആറ് വരെ ബിഷപ്പിനെ റിമാന്‍ഡ് ചെയ്തത്. ബിഷപ്പിനെ പാല സബ് ജയിലിലേക്ക് മാറ്റും. അതേസമയം ബിഷപ്പ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഒന്നേമുക്കാലിനാണ് കോടതി ഇത് പരിഗണിക്കുന്നത്. പൊലീസ് വ്യാജ തെളിവുകള്‍ സൃഷ്ടിക്കുകയാണെന്നാണ് ജാമ്യാപേക്ഷയില്‍ ബിഷപ്പ് ആരോപിക്കുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ക്രിമിനല്‍ നടപടിച്ചട്ടങ്ങള്‍ പാലിച്ചില്ലെന്നുമാണ് മറ്റൊരു ആരോപണം. തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
അതേപോലെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട പൊതു താത്പര്യ ഹര്‍ജികളും കോടതി തീര്‍പ്പാക്കി. സിബിഐ അന്വേഷണം ആവശ്യമില്ലെന്നും പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെ എന്നും കോടതി നിരീക്ഷിച്ചു. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിന് വേണ്ടി ബിഷപ്പിനെ നുണ പരിശോധനക്ക് വിധേയനാക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.