പനാജി ; മനോഹർ പരീക്കർ മന്ത്രിസഭയിൽ അഴിച്ചുപണി. അസുഖബാധിതരായ രണ്ട് മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് മാറ്റി. മന്ത്രിമാരായ ഫ്രാൻസിസ് ഡിസൂസ,പാണ്ഡുരംഗ് മദ്കൈകർ എന്നിവരെയാണ് നീക്കിയത്.
ഊർജ്ജവകുപ്പ് മന്ത്രിയായിരുന്ന മദ്കൈകർ മസ്തിഷ്ഘാതത്തെ തുടർന്ന് മുംബൈയിൽ ചികിത്സയിലാണ്. നഗര വികസന മന്ത്രിയായിരുന്ന ഡിസൂസ അമേരിക്കയിലും ചികിതസയിലാണ്.
12 അംഗ മന്ത്രി സഭയിലേക്ക് ബിജെപി എം എൽ എ മാരായ നിലേഷ് കബ്രാൾ,മിലിന്ദ് നായിക് എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.