ന്യൂഡല്‍ഹി: ആധാര്‍ കേസില്‍ സുപ്രീം കോടതി വിധി ഇന്ന്. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വിധി പറയുക. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പറയുക. 27 ഹര്‍ജികളാണ് കോടതി ആകെ പരിഗണിച്ചത്.
സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വാദം നടന്ന രണ്ടാമത്തെ കേസാണ് ഇത്. കേശവാനന്ദ ഭാരതി കേസില്‍ 68 ദിവസത്തെ വാദം നടന്നിരുന്നു. ആധാര്‍ കേസില്‍ 38 ദിവസത്തെ വാദമാണ് നടന്നത്. വാദം പൂര്‍ത്തിയായി 4 മാസത്തിനു ശേഷമാണ് വിധി പറയുന്നത്. ഈ വര്‍ഷം ജനുവരിയില്‍ തുടങ്ങിയ വാദം മേയ് 10 ന് അവസാനിച്ചിരുന്നു.