മനക്കണ്ണ് തുറപ്പിച്ച് മനീഷിയാക്കുന്ന സരസ്വതീ പ്രവാഹം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

മനക്കണ്ണ് തുറപ്പിച്ച് മനീഷിയാക്കുന്ന സരസ്വതീ പ്രവാഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2018, 11:17 pm IST
FacebookTwitterWhatsAppTelegram

വിജയദശമി എന്നാൽ വിജയത്തിന്റെ ദിനമാണ് . അജ്ഞാനാന്ധകാരത്തെ അകറ്റി ജ്ഞാനത്തിന്റെ പ്രകാശം അകക്കണ്ണുകളിൽ നിറയുന്ന ദിനമാണത് . അവിദ്യയുടെ തമസിനെ വിദ്യയുടെ വെളിച്ചത്തിലേക്ക് നയിക്കുന്ന വിദ്യാദേവതയായ സരസ്വതിയും അധർമ്മത്തിന്റെ ആസുരീഭാവത്തെ തകർത്ത് ധർമ്മം പുനസ്ഥാപിക്കുന്ന ശക്തി സ്വരൂപിണിയായ ദുർഗ്ഗയും ദുരിതത്തിൽ നിന്നും ത്രാണനം ചെയ്യുന്ന ഐശ്വര്യദായിനിയായ മഹാലക്ഷ്മിയും ഒരുമിച്ചു പൂജിക്കപ്പെടുന്ന ദിനം കൂടിയാണ് വിജയദശമി .

അസുരചക്രവർത്തിയായ മഹിഷാസുരന്റെ ക്രൂരതകളാൽ പൊറുതിമുട്ടിയപ്പോൾ ആദിപരാശക്തി ശക്തിസ്വരൂപിണിയായ  ദുർഗ്ഗയായി അവതരിച്ച് മഹിഷാസുരനെ വധിച്ചതും ഇതേ ദിനത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു . ഒൻപതുദിനങ്ങൾ ദേവിയെ പൂജിച്ചതിനു ശേഷം പൂർവ്വാധികം ശക്തനായ ശ്രീരാമൻ രാവണ നിഗ്രഹം ചെയ്തതും വിജയദശമി നാളിലാണെന്ന് വിശ്വസിക്കപ്പെടുന്നു.

ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ വിജയദശമി ആഘോഷിക്കപ്പെടുന്നു . ഭാരതത്തിനു പുറത്ത് നേപ്പാൾ  , ശ്രീലങ്ക , ബംഗ്ലാദേശ് എന്നിവിടങ്ങളിലും വിജയ ദശമി ആഘോഷങ്ങളുണ്ട് .കേരളത്തിൽ വിദ്യാദേവതയായ സരസ്വതിയെയാണ് വിജയദശമി ദിനത്തിൽ പൂജിക്കുന്നത് . കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭം നടത്തുന്നതിന് ഉത്തമമായത് വിജയദശമി ദിനമാണെന്നാണ് വിശ്വസിക്കപ്പെടുന്നത് .

അക്ഷരലോകത്തേക്ക് പിച്ചവയ്‌ക്കുന്ന കുരുന്നുകൾ ഇന്ന് ആദ്യാക്ഷരം കുറിക്കും , കൊല്ലൂർ മൂകാംബിക ക്ഷേത്രം , കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രം , തിരൂർ തുഞ്ചൻ പറമ്പ് , പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം , തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരകം എന്നിവിടങ്ങളിലെല്ലാം വിദ്യാരംഭ ചടങ്ങുകൾ നടക്കും . കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും എഴുത്തിനിരുത്താനുള്ള സൗകര്യമുണ്ട് .

ഗുരുവിൽ നിന്ന് ശിഷ്യരിലേക്കും ജ്ഞാനിയിൽ നിന്ന് ജിജ്ഞാസുവിലേക്കും അറിവിന്റെ അക്ഷയഖനി സരസ്വതീപ്രവാഹമായി എത്തുമ്പോൾ മനക്കണ്ണുകൾ തുറക്കപ്പെട്ട് മനീഷിയാകുമെന്ന വിശ്വാസമാണ് വിജയദശമിദിനത്തിൽ വിദ്യാരംഭം കുറിക്കുന്നതിനു പിന്നിലുള്ളത് .

Share998TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies