കുവൈറ്റ് സിറ്റി : കേളി വാദ്യകലാപീഠത്തില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം കേളികൊട്ട് 2018 എന്ന പേരില്‍ ഒക്ടോബര്‍ 26ന് നടക്കും. ഫിന്റാസ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ തായമ്പക, പഞ്ചാരി എന്നീ രണ്ട് താളവാദ്യ കലാരൂപങ്ങളില്‍ 17 വിദ്യാര്‍ത്ഥികളാണ് മാറ്റുരയ്ക്കുന്നത്. വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ കേരളത്തില്‍ നിന്നുമുള്ള വാദ്യകലാകാന്മാരായ നീലേശ്വരം നന്ദകുമാര്മാരാര്, നീലേശ്വരം പ്രമോദ്മാരാര് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരാണ് കേളികൊട്ട് 2018ന്റെ ലോഗോ പ്രകാശനം നീലേശ്വരത്ത് വച്ച് നിര്‍വ്വഹിച്ചത്. കൊമ്പ്, കുറുകുഴല്‍, ഇലത്താളം തുടങ്ങിയവയുമായി പതിനഞ്ചോളം വരുന്ന വാദ്യകലാകാരന്മാര് വേദിയില്‍ അണിനിരക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.