ചെങ്ങന്നൂർ : ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പാളിച്ച പറ്റിയതായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ.ചങ്ങനാശ്ശേരി താലൂക്ക് എൻ.എസ്.എസ്.യൂണിയന്റെ നേതൃത്വത്തിൽ നടന്ന വിജയദശമി നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കപട മതേതരവാദം മനസിൽ വച്ചു കൊണ്ട്, നിരീശ്വരവാദം അടിച്ചേല്പിക്കാനുള്ള നീക്കമാണ് സംസ്ഥാനസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന സത്യം ശബരിമലവിഷയത്തോടുകൂടി പുറത്തുവന്നു .
പ്രസംഗത്തിലൂടനീളം മുഖ്യമന്ത്രിയ്ക്കും എൽ.ഡി.എഫ്.സർക്കാരിനെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് ജി.സുകുമാരൻനായർ ഉന്നയിച്ചത്.