മുംബൈ: ആപ്പിളിന്റെ പുതിയ മോഡല്‍ ഐ ഫോണ്‍ എക്സ് ആര് വിപണിയിലെത്തി. വെള്ളിയാഴ്ച്ചയാണ് വില്പന ആരംഭിച്ചത്. 76,900 രൂപയാണ് വില. ഉപഭോക്താക്കള്‍ക്കായി ഓണ്‍ലൈനായി ബുക്കിങ്ങ് ആരംഭിച്ചു.
ഒക്ടോബര്‍ 26 മുതല്‍ ആപ്പിളിന്റെ അംഗീകൃത വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്ന് ഫോണ്‍ ലഭ്യമാകും.
കറുപ്പ്, വെളള, നീല, മഞ്ഞ, കോറല്‍ തുടങ്ങിയ 5 നിറങ്ങളിലാണ് ഇപ്പോള്‍ ലഭ്യമാകുക.
6.1 ഡിസ്പ്ലെയില്‍ എല്‍സിഡി സ്ക്രീനോടുകൂടി എത്തുന്ന ഐ ഫോണിന് അലുമിനിയം ഫിനിഷിങ്ങ് നല്കിയിരിക്കുന്നു എന്നതാണ് പ്രത്യേകത.
64 ജിബി, 128 ജിബി, 256 ജിബി എന്നീ മോഡലുകള്‍ ലഭ്യമാണ്.