തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷം ഉടനെത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. മൂന്നാഴ്ചയിലേറെ വൈകിയാണ് ഇത്തവണ തുലാമഴ എത്തുന്നത്. ആന്‍ഡമാന്‍ തീരത്ത് ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നതിനാല്‍ മഴ ശക്തമാകാനും സാധ്യതയുണ്ട്.
അതേസമയം ഇടുക്കി ജില്ലയില്‍ കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ആന്‍ഡമാന്‍ കടലിലും ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും കിഴക്കന്‍ ഭാഗത്തേക്കും പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പുണ്ട്.