കേംബ്രിജ് അനലിറ്റിക്ക വിവര ചോര്‍ച്ചാ വിവാദത്തില്‍ ഫെയ്സ്ബുക്കിന് പിഴ. അഞ്ച് ലക്ഷം പൗണ്ട് ആണ് പിഴ വിധിച്ചത്.
ആപ്പ് ഡവലപ്പേഴ്സിന് ജനങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെ കൈമാറി എന്നതാണ് ഫെയ്സ്ബുക്കിനെതിരെയുള്ള ആരോപണം.
ഇതു ഗുരുതരമായ നിയമലംഘനമാണെന്ന് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ നിരീക്ഷണം. അതിനാല്‍ പരമാവധി ശിക്ഷ നല്‍കാനാണ് ഉദ്ദേശം. ബ്രിട്ടനാണ് പിഴവിധിച്ചത്.
ഫെയ്സ്ബുക്ക് ആരംഭിക്കുന്നത് 2007 യിലാണ്.
2007 മുതല്‍ 2015 വരെ യുള്ള വ്യക്തി വിവരങ്ങളാണ് ചോര്‍ന്നതായി കണ്ടെത്തിയത്. ഫെയ്സ് ബുക്ക് ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടില്ലാത്തവരുടെ വിവരങ്ങള്‍ പോലും ആപ് ഡെവലപ്പേഴ്സിനു ലഭിച്ചിട്ടുണ്ട്.
ഇത്തരം പ്രവര്‍ത്തി ആവര്‍ത്തിക്കാതിരിക്കാനാണ് മാതൃകാപരമായ ശിക്ഷ വിധിക്കുന്നതെന്നും ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പറഞ്ഞു.