കുവൈറ്റ് സിറ്റി : കുവൈറ്റിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. കുവൈറ്റ് പാത്രിയര്‍ക്കല്‍ വികാരി കുരിയാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇടവക വികാരി റവറന്റ് ഫാദര്‍ സിബി എല്‍ദോസ് സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായ മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍തോമാ മെത്രാപോലിത്ത പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സുവനീര്‍ പ്രകാശനം ചെയ്തു. സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് വലിയപള്ളി വികാരി റവറന്റ് ഫാദര്‍ തോമസ് ആഞ്ഞിലിമൂട്ടില്‍, യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ കൗണ്‍സിലര്‍ റവരന്റ് ഫാദര്‍ ജിബുചെറിയാന്, ഇടവക സെക്രട്ടറി ബെന്നി ഐസക് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി. കേരളീയ വിഭവങ്ങളുടെ രുചിഭേദങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു.