കുവൈറ്റ് സിറ്റി : കുവൈറ്റിലെ 9 കരയോഗങ്ങളും സംയോജിച്ചുകൊണ്ട് വിപുലമായാണ് പതാകദിനം ആചരിച്ചത്. വൈസ് പ്രസിഡന്റ് ജയകുമാര്‍ പതാകയുയര്‍ത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ശബരിമല ആചാരസംരക്ഷണ പ്രാര്‍ത്ഥനയും നാമജപവും നടന്നു. അബ്ബാസിയയില്‍ നടന്ന പരിപാടിയില്‍ സെക്രട്ടറി സജിത്ത് സി നായര്‍, ട്രഷറര്‍ ഹരികുമാര്‍, അനീഷ് പി. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
—